കണ്ണൂർ എയർപോർട്ടിൽ ആദ്യ സ്വർണവേട്ട | Oneindia Malayalam

2018-12-26 294

gold smuggl1ng in kannur airport
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ആദ്യ സ്വര്‍ണ്ണ കടത്ത് പിടികൂടി. രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണക്കടത്ത് ശ്രമം ഡിആര്‍ഐ ആണ് പിടികൂടിയത്. അബൂദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറിങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു രണ്ടുകിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് ഷാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Videos similaires